അഞ്ചരവയസുകാരിയുടെ തലയിൽ മാത്രം 20 സ്റ്റിച്ചുകൾ, തെരുവുനായ ആക്രമിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ

ഒരു മാസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ആശുപത്രിയിലെത്തി വാക്‌സീൻ എടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിവ് ഉണങ്ങി കുട്ടി വീണ്ടും കളിക്കാൻ തുടങ്ങിയിരുന്നു.
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്തതിന് ശേഷവും പേവിഷബാധയുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അച്ഛൻ സൽമാൻ ഫാരിസ്. ഒരു മാസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ആശുപത്രിയിലെത്തി വാക്‌സീൻ എടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. മുറിവ് ഉണങ്ങി കുട്ടി വീണ്ടും കളിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് വീണ്ടും കുഞ്ഞിന് പനി വന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്. 6 ദിവസം ആയി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിൽ ഐസിയുവിലുളള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയിലാണെന്നും പിതാവ് വ്യക്തമാക്കി. തലക്ക് കടിയേറ്റതാണ് ആരോഗ്യനില ഗുരുതരമാകാൻ കാരണം. തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് കുഞ്ഞിന്‍റെ തലയിൽ മാത്രം 20 സ്റ്റിച്ചുകളുണ്ടായിരുന്നു.