dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പരുന്തുംപാറ കയ്യേറ്റം; റിസോർട്ടിന് സ്‌റ്റോപ്പ് മെമ്മോ നൽകാൻ ഉത്തരവ്

ഇടുക്കി പരുന്തുംപാറയിൽ സർക്കാർഭൂമി കയ്യേറി നിർമ്മിച്ച വൻകിട റിസോർട്ടിന് സ്‌റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്‌ടർ ഉത്തരവിട്ടു. മഞ്ചുമല വില്ലേജിലെ 441 ആം സർവേ നമ്പറിൽപ്പെട്ട സർക്കാർ പുറമ്പോക്കിലാണ് തൃക്കടിത്താനം സ്വദേശി സജിത്ത് ജോസഫ് റിസോർട്ട് നിർമിച്ചത്. മേഖലയിൽ പരിശോധന നടത്താൻ ഇടുക്കി സബ് കലക്ട‌റെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം ഡിജിറ്റൽ സർവേയടക്കം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കളക്ട‌ർ നിർദേശം നൽകി.പരിശോധിച്ച ശേഷം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കും. പരുന്തുംപാറയിലെ കയ്യേറ്റത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button