News
കോട്ടയം എംസി റോഡില്‍ വാഹനാപകടം; കാല്നടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: എംസി റോഡില്‍ വെമ്പള്ളിയില്‍ വാഹനാപകടത്തില്‍ കാല്നടയാത്രക്കാരന് ദാരുണാന്ത്യം. പിക്കപ്പ് വാനില്‍ ഇടിച്ച ലോറി കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവര്‍ വെമ്പള്ളി പറയരുമുട്ടത്തില്‍ റെജി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 05.45ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി റെജിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.