News
പാലക്കാടും കോഴിക്കോടും ലഹരി വേട്ട; എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ലഹരി വേട്ട. പാലക്കാട് നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ് പരിസരത്ത് ലഹരി ഇടപാടിന് ശ്രമിക്കവെയാണ് രണ്ടു പേർ പിടിയിലായത്. 600 ഗ്രാം എം.ഡി.എം.എയുമായിയാണ് പിടിയിലായത്. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്തത്.കോഴിക്കോട് ബീച്ച് പരിസരത്ത് ഡാൻസഫ് സംഘം നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി പിടിയിലായി. കണ്ണൂരിൽ നിന്ന് വില്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.