News
പാലക്കാട് യുവതി ആംബുലൻസിൽ പ്രസവിച്ചു; നവജാത ശിശു മരിച്ചു

പാലക്കാട് മണ്ണാർക്കാടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
പ്രസവ വേദനയെ തുടർന്ന് യുവതിയെ മണ്ണാർക്കാട് സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം. ആംബുലൻസ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.