dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

പാല്‍ ഉല്‍പാദനത്തില്‍ ഇടുക്കി ജില്ല സ്വയം പര്യാപ്‍തതയിലേക്ക്

പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്‍തതക്കൊരുങ്ങുകയാണ് ജില്ല. നിലവിലെ സാമ്ബത്തിക വർഷത്തില്‍ ജില്ലയില്‍ പ്രതിദിനം ശരാശരി പാല്‍ ഉല്‍പാദനം 1,55,000 ലിറ്ററാണ്.

കഴിഞ്ഞ മൂന്ന് സാമ്ബത്തിക വർഷങ്ങളിലായി ശരാശരി ഇതേ അളവില്‍ തന്നെ പാല്‍ ലഭിച്ചിട്ടുണ്ടെന്ന് ക്ഷീര വകുപ്പ് അധികൃതർ പറഞ്ഞു. പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് ഇടുക്കി ജില്ല.ഉല്‍പാദനം വർധിപ്പിക്കാൻ കിടാരി പാർക്കുകള്‍, ക്ഷീരലയം തുടങ്ങിയ പദ്ധതികളും പുരോഗമിക്കുന്നുണ്ട്. നിലവിലെ സാമ്ബത്തിക വർഷം വിവിധ പദ്ധതികളിലായി വകുപ്പ് 3.25 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം ഇത് 4.13 കോടി രൂപയായിരുന്നു. കാലത്തീറ്റയുടെ വിലവർധനവ് മേഖല നേരിടുന്ന പ്രധാന പ്രശ്നമാണ്. അസംസ്‍കൃത വസ്‍തുക്കള്‍ പുറത്തുനിന്നും കൊണ്ടുവരുന്നതാണ് വിലവർധനവിന് കാരണം. അതിനെ മറികടക്കാൻ വകുപ്പ് എല്ലാവർഷവും പുല്‍കൃഷിക്ക് ധനസഹായം നല്‍കുന്നുണ്ട്.തരിശ് ഭൂമികളില്‍ പുല്‍കൃഷി നടത്താനുള്ള പദ്ധതി വകുപ്പ് ആവിഷ്‍കരിച്ച്‌ വരികയാണ്. ഡാമുകളുടെ ക്യാച്ച്‌മെന്റ് ഏരിയകള്‍ അടക്കം തരിശ് ഭൂമികള്‍ പദ്ധതിക്കായി ലഭ്യമാക്കാൻ കലക്‍ടർക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ക്ഷീര സംഘങ്ങള്‍ വഴി അവിടങ്ങളില്‍ പുല്‍കൃഷി നടത്താമെന്നാണ് ആലോചന. ഈ സാമ്ബത്തിക വർഷം 31,49,415 രൂപയാണ് പുല്‍കൃഷിക്ക് സഹായം നല്‍കിയിട്ടുള്ളത്.ജില്ലയില്‍ 60 ഹെക്‍ടറിലാണ് നിലവില്‍ പുല്‍കൃഷിയുള്ളത്. ഹേർഡ് ക്വാറന്റൈൻ കം ട്രേഡ് സെന്റർ രണ്ടുവർഷമായി പ്രവർത്തിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന പശുക്കള്‍ക്ക് രോഗങ്ങളുണ്ടെങ്കില്‍ അവയെ ക്വാറൈന്‍റൻ സെന്ററില്‍ പാർപ്പിച്ച്‌ പരിശോധനകള്‍ നടത്തിയാണ് ആളുകള്‍ക്ക് നല്‍കുന്നത്. യുവാക്കളായ പുതിയ കർഷകരെ ആകർഷിക്കുന്ന പ്രവർത്തനങ്ങളും നടന്ന് വരികയാണ്.എന്നാല്‍ ഇവർ പരമ്ബരാഗത കൃഷിയില്‍നിന്ന് മാറി ഫാം രീതിയില്‍ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. ഇവർക്കായി സ്‍മാർട് യുവ പോലുള്ള വിവിധ സ്‍കീമുകള്‍ നിലവിലുണ്ട്. 189 ക്ഷീര സംഘങ്ങളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്.ഇവയില്‍ 181 എണ്ണം ആപ്‍കോസ് സംഘങ്ങളും എട്ട് പരമ്ബരാഗത സംഘങ്ങളുമാണ്. പാല്‍ തണുപ്പിച്ച്‌ സൂക്ഷിക്കാൻ സംവിധാനമുള്ള (ബള്‍ക്ക് മില്‍ക്ക് കൂളർ-ബിഎംസി) 67 സംഘങ്ങളുണ്ട് ജില്ലയില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button