dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി TVK

പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കരൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് നിർദേശം നൽകിയത്. ദുരന്തബാധിതർക്ക് വേണ്ടി അനുശോചനപരിപാടികൾ നടത്താനും ആഹ്വാനം.20-ാം തീയതി രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുമെന്നത് ശ്രദ്ധേയമാണ്. ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേർക്കുള്ള ആദരാഞ്ജലിയായി ദീപാവലി ആഘോഷിക്കരുതെന്ന് എല്ലാ പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിച്ചുകൊണ്ട് എൻ. ആനന്ദ് പ്രഖ്യാപിച്ചു. അതേസമയം വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗംരംഗത്തെത്തി.ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം.സ്ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റിൽ പരിഹാസം. പബ്ലിസിറ്റിക്ക് വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കി എന്നും വിമർശനം. ഡിഎംകെ ഐടി വിങ് ആണ് എക്സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button