ഇടുക്കി
അടിമാലി ഫെസ്റ്റ് മാറ്റിവച്ചു

അടിമാലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന അടിമാലി ഫെസ്റ്റ് മാറ്റിവച്ചു. ഡിസംബർ 25 മുതൽ 31 വരെ ഉള്ള ദിവസങ്ങളിലാണ് അടിമാലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. 28ന് പിഎസ്സി പരീക്ഷ നടക്കുന്നതിനാലാണ് ഫെസ്റ്റ് മാറ്റി വയ്ക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ പറഞ്ഞു.