dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി പീരുമേട്ടിൽ മുന്നറിയിപ്പില്ലാതെ തോട്ടം അടച്ചു പൂട്ടി ; ദുരിതത്തിൽ തൊഴിലാളികൾ

ഇടുക്കി : പീരുമേട്ടിൽ മുന്നറിയിപ്പില്ലാതെതോട്ടം അടച്ചു പൂട്ടിയതോടെ ദുരിതത്തിലായി തൊഴിലാളികൾ. പീരുമേട് ഹെലിബറിയ ടി കമ്പനിയാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. പി എഫ് തുകയായി തൊഴിലാളികളിൽ നിന്നും കമ്പനി കോടികളാണ് പിരിച്ചെടുത്തത്. പിരിഞ്ഞ് പോയ തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി തുകയായി ആയിരവും രണ്ടായിരവും രൂപയാണ് നൽകിയത്. തൊഴിലാളികളുടെ പി എഫ് അടക്കാൻ എന്ന പേരിൽ തോട്ടം മുറിച്ച് വിറ്റുവെന്നും ആരോപണമുണ്ട്. 800ഓളം തൊഴിലാളികളാണ് ഇതോടെ ചോർന്നൊലിക്കുന്ന ലയങ്ങളിൽ ദുരിതമനുഭവിക്കുന്നത്. ഉണ്ടായിരുന്ന വരുമാനം നിലച്ചതോടെ പട്ടിണിയുടെ കയത്തിലാണ് തോട്ടം തൊഴിലാളികൾ. ഡിസംബർ 12 മുതലാണ് മുന്നറിയിപ്പില്ലതെ തോട്ടം പൂട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button