News
പുതിയ DCC അധ്യക്ഷന്മാരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ല; 3 വർഷത്തേക്ക് മത്സരവിലക്ക് ഏർപ്പെടുത്താൻ KPCC

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ കെ പി സി സി. പുതിയ അധ്യക്ഷന്മാരായി ജില്ലകളിൽ അധികാരത്തിൽ വരുന്ന ആളുകൾ 3 വർഷമെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. മാത്രമല്ല ഇവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ മറ്റ് തിരഞ്ഞെടുപ്പുകളിലേക്കോയുള്ള മത്സരരംഗത്തേക്ക് പരിഗണിക്കില്ല. ഇത് കേരളത്തിലെ തീരുമാനം അല്ലെന്നും എ.ഐ.സി.സി നിർദേശം സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് നേതൃത്വം ചർച്ചയിൽ അറിയിച്ചു.നിലവിൽ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നവർക്ക് നിബന്ധന ബാധകമല്ല.