പുതുതായി വരുന്ന അഭിനേതാക്കൾ ഡയലോഗ് പോലും പഠിക്കുന്നില്ല, ഇവർക്ക് പിന്നെ എന്താണ് പണി’; ലാൽ

പുതുതായി അഭിനയിക്കാൻ വരുന്നവർ കുറഞ്ഞപക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണം എന്ന് പറയുകയാണ് സംവിധായകനും നടനുമായ ലാൽ. അതല്ലാതെ അഭിനേതാക്കൾക്ക് മറ്റെന്താണ് പണിയെന്നും ചിലർ ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്ത് തന്നേക്ക് എന്ന് പറയുന്നത് കേൾക്കുന്നത് പോലും കലി വരുന്ന കാര്യമാണെന്നും ലാൽ പറഞ്ഞു. ക്രൈം ഫയൽ സീസൺ 2 ന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാറിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ.ക്രെെം ഫയലിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷത്തില്‍ യുവനടന് അര്ജുന് രാധാകൃഷ്ണന് എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് ലാല്‍ പുതിയ കാലത്തെ അഭിനേതാക്കളിലെ ചില രീതികളെ വിമര്‍ശിച്ചത്. ‘അർജുൻ വളരെ എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെൻഷൻ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകൾ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട് ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ, ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല. അങ്ങനെ ചിലർ പറഞ്ഞു കേൾക്കുന്നത് തന്നെ എനിക്ക് കലിയാണ്പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേർ. അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാൽ കാരവാനിൽ പോയി ഇരിയ്ക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ. ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അർജുനൊക്കെ അക്കാര്യത്തിൽ പെർഫെക്റ്റ് ആയിരുന്നു. അവിടെ ആർക്കും പ്രോംപ്റ്റർ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു,’ ലാൽ പറഞ്ഞു.അതേസമയം, മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം സീസൺ റിലീസിന് തയ്യാറെടുക്കുകയാണ്. സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ് 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്