പുരസ്ക്കാര നിറവില്‍ ഉടുമ്പന്നൂർ

മികച്ച പഞ്ചായത്തിനുള്ള പ്രത്യേക പുരസ്കാരം ഉള്‍പ്പെടെ 8 അവാർസുകള്‍.ഉടുമ്ബന്നൂർ: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്ബെയിനിൻ്റെ ഭാഗമായി ജില്ലയെ സമ്ബൂർണ്ണ മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഉടുമ്ബന്നൂർ ഗ്രാമപഞ്ചായത്ത്.മികച്ച ഗ്രാമപഞ്ചായത്തിനുള്ള പ്രത്യേക പുരസ്കാരം ഉള്‍പ്പെടെ 8 അവാർഡുകള്‍ കരസ്ഥമാക്കി.ജില്ല യിലെ മികച്ച ശുചിത്വമുള്ള ടൗണായി ഉടുമ്ബന്നൂർ ടൗണിനെ തെരഞ്ഞെടുത്തു.മികച്ച സർക്കാർ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് പഞ്ചായത്തിനു കീഴിലുള്ള ഉപ്പുകുന്ന് ട്രൈബല്‍ എല്‍.പി സ്കൂളാണ്.കൂടുതല്‍ പ്രദേശങ്ങള്‍ മനോഹരമാക്കി ഹരിത പദവി കൈവരിക്കല്‍, കൂടുതല്‍ വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളാക്കല്‍, കൂടുതല്‍ പൊതു സ്ഥലങ്ങളെ ഹരിത പൊതുസ്ഥലങ്ങളാക്കലിനും ഒന്നാം സ്ഥാനം ഉള്‍പ്പടെ , മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളില്‍ വ്യത്യസ്തമാർന്ന പ്രവർത്തനം സംഘടിപ്പിച്ചവർക്കുള്ള 2 ഹരിതരത്നം അവാർഡുകള്‍ തുടങ്ങിയവയാണ് മറ്റ് പുരസ്ക്കാരങ്ങള്‍.ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷിന്റെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ , ജില്ലാ കളക്ടർ വി.വിഘ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേല്‍ എന്നിവരില്‍നിന്ന് വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.