dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പുറത്തിറങ്ങില്ലെന്ന നുണക്കഥകൾ പ്രചരിപ്പിച്ചവർ ഇപ്പോൾ വിലപിക്കുന്നു’; സ്റ്റാലിന് മറുപടിയുമായി വിജയ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മറുപടിയുമായി തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്. വിജയ് പുറത്തിറങ്ങില്ലെന്ന നുണക്കഥകൾ പ്രചരിപ്പിച്ചവർ ഇപ്പോൾ വിലപിക്കുന്നു. സ്റ്റാലിൻ ഡിഎംകെ പ്രവർത്തകർക്ക് കത്ത് അയച്ചതിനെതിരെയും വിജയ് വിമർശനം ഉന്നയിച്ചു. പേരു പറയാതെ പുതിയ എതിരാളികൾ എന്ന് കാട്ടി പ്രവർത്തകർക്ക് കത്തയക്കുന്നു. കത്തിൽ കാണുന്നത് ദുഖവും നിരാശയും വിലാപവുമെന്നും വിജയ് പറഞ്ഞു.ഡിഎംകെ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിജയ് തുറന്ന കത്തയച്ചു. പഴയത് ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കുന്നത് ആണ് തമിഴ് പാരമ്പര്യമെന്ന് വിജയ് പറഞ്ഞു. എംജിആറിനെതിരെയും ഡിഎംകെ വെറുപ്പ് പ്രകടിപ്പിച്ചു. എംജിആർ രാഷ്ട്രീയ നിരക്ഷരൻ എന്നും ഗ്ലാമറിനോട് മാത്രം താല്പര്യം ഉള്ളയാൾ എന്നും ഡിഎംകെ അധിക്ഷേപിച്ചുവെന്ന് വിജയ് ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button