News
പുഴയരികിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണു, യുവതി മുങ്ങി മരിച്ചു

പെരുമ്പാവൂർ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്എറണാകുളം: പെരുമ്പാവൂർ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. 19 വയസായിരുന്നു.ഫാത്തിമയുടെ സഹോദരി ഫർഹത്തിനെ സമീപത്ത് ചൂണ്ട് ഇട്ട് കൊണ്ടിരുന്നയാൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഫാത്തിമയുടെ മൃതദേഹം അപകട സ്ഥലത്ത് നിന്നും മാറിയാണ് ഫയർഫോഴ്സിന്‍റെ സ്ക്യൂബ സംഘം മുങ്ങി എടുത്തത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.