പുഴയില്‍വീണ അന്യസംസ്‌ഥാന തൊഴിലാളിയെ രക്ഷിച്ചു

മൂന്നാര്‍: പുഴയില്‍ വീണ അന്യസംസ്‌ഥാന തൊഴിലാളിയായ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. രാജസ്‌ഥാന്‍ സ്വദേശിയാണ് പുഴയില്‍ വീണത്.പഴയ മൂന്നാര്‍ മൂലക്കടക്ക് സമീപത്തുവച്ചാണ് യുവാവ് മുതിരപ്പുഴയില്‍ വീണത്. പുഴയോരത്തെ വഴിയോര കടകളിലുള്ള ജീവനക്കാരാണ് യുവാവ് പുഴയില്‍ ഒഴികി വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയേയും പോലീസിനും വിവരമറിയിച്ചു. പുഴയില്‍ ഒഴുകിവന്ന യുവാവ് പുഴയ്‌ക്ക് അരികിലെ ചെടിയില്‍ പിടിച്ചു കിടന്നു. അഗ്നിരക്ഷാസേന ഡ്രൈവറായ രാകേഷ് പുഴ നീന്തിക്കടന്ന് യുവാവിന്റെ പക്കല്‍ എത്തിയെങ്കിലും നീരൊഴുക്ക് ശക്‌തമായതിനെത്തുടര്‍ന്ന് സേനാംഗങ്ങള്‍ ഡി.ടി.പി.സിയുടെ ബോട്ട് കൊണ്ടുവന്നാണ് യുവാവിനെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ യുവാവിനെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.