dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വെളുത്തുള്ളിവില കൂപ്പുകുത്തി

അടിമാലി: ഒരു മാസം മുമ്പ് വരെ 300 രൂപ ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില ഇടിഞ്ഞു. വിളവെടുപ്പിന്‍റെ ആരംഭഘട്ടത്തില്‍ ലഭിച്ച ഉയര്‍ന്ന വില വെളുത്തുള്ളി കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ചാണിപ്പോള്‍ വെളുത്തുള്ളിയുടെ വില കുത്തനെ കൂപ്പുകുത്തിയിരിക്കുന്നത്. ജനുവരി അവസാനമാണ് വെളുത്തുള്ളി വിളവെടുപ്പ് തുടങ്ങിയത്. 150 മുതല്‍ 300 രൂപ വരെയാണ് അന്ന് ഒരു കിലോക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഒരു കിലോഗ്രാം പച്ച വെളുത്തുള്ളിക്ക് 50 രൂപയും ഉണങ്ങിയതിന് 100 രൂപയുമാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നടത്തിയ കൃഷി നഷ്ടത്തിലായി.കഴിഞ്ഞ വര്‍ഷം ഉണങ്ങിയ വെളുത്തുള്ളി കിലോയ്ക്ക് 600 രൂപ വരെ ലഭിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചതു കാരണം വലിയൊരു വിഭാഗം കര്‍ഷകരും പച്ചക്കറി കൃഷികള്‍ ഉപേക്ഷിച്ച്‌ ഇത്തവണ വ്യാപകമായി വെളുത്തുള്ളി കൃഷി ചെയ്തിരുന്നു. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ മികച്ച വിളവാണ് ലഭിച്ചത്. മറ്റു രാജ്യങ്ങളില്‍നിന്നു വ്യാപകമായി വെളുത്തുള്ളി എത്തിയതാണ് വിലയിടിയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.തമിഴ്‌നാട്ടിലെ വടുകപ്പട്ടി, മേട്ടുപ്പാളയം മാര്‍ക്കറ്റുകളില്‍നിന്നുള്ള കച്ചവടക്കാരാണ് നേരിട്ടെത്തി കര്‍ഷകരില്‍നിന്നു വെളുത്തുള്ളി വാങ്ങിക്കൊണ്ടു പോകുന്നത്. ഏറെ ഔഷധ ഗുണമേന്മയുള്ളതാണ് മലപ്പുണ്ട് എന്നറിയപ്പെടുന്ന വട്ടവടയിലെ വെളുത്തുള്ളി. കച്ചവടക്കാര്‍ വട്ടവടയില്‍നിന്നു വാങ്ങുന്ന വെളുത്തുള്ളി മുന്‍ വര്‍ഷങ്ങളില്‍ പ്രധാന ഔഷധ നിര്‍മാണ കമ്ബനികളാണ് വാങ്ങിയിരുന്നത്. കിലോയ്ക്ക് 350 രൂപയ്ക്കാണ് ഇത്തവണ കര്‍ഷകര്‍ വെളുത്തുള്ളി വിത്തുകള്‍ വാങ്ങി കൃഷി ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button