dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പൂരത്തിന് താരം രാമൻ തന്നെ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക. 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഏക്കത്തിനടുത്തത് അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി. ഫെബ്രുവരി 7 നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.കേരളത്തിലെ നാട്ടാനകളിൽ സൂപ്പർ സ്റ്റാറായ രാമചന്ദ്രന് ആരാധകർ ഏറെയാണ്.തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും.അതേസമയം കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക തൃക്കടവൂർ ശിവരാജുവിനാണ്. ചീരംകുളം പൂരത്തിനാണ് തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുക നേടിയത്. 13,55,559 രൂപയായിരുന്നു ലേലത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു. 312 സെന്റിമീറ്റർ നീളമുണ്ട് തൃക്കടവൂർ ശിവരാജുവിന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button