dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : മലിനീകരണ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കാൻ രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകൾ പതിക്കുന്നത് വാഹനങ്ങളുടെ ഇന്ധനം തിരിച്ചറിയാൻ സഹായിക്കും. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ പരിമിതികളുണ്ട്. ആവശ്യമെങ്കിൽ അനുച്ഛേദം 142 പ്രകാരമുള്ള ഭരണഘടനാപരമായ അ ധികാരങ്ങൾ ഉപയോഗിച്ച് വിഷയത്തിൽ ഇടപെടുമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, എ.ജി. മസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വായു മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹരജി പരിഗണി ക്കുന്നതിനിടെയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button