പെരിയാര്‍ നേച്ചര്‍ ക്യാമ്പ് സമാപിച്ചു

തൊടുപുഴ: വനം വന്യജീവി വകുപ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വുമായി സഹകരിച്ച് ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് സംഘടിപ്പിച്ച പെരിയാര്‍ നേച്ചര്‍ ക്യാമ്പ് സമാപിച്ചു.വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ ചടങ്ങില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ കെ. നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് പ്രസിഡന്റ് എന്‍. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഗവിയിലേയ്ക്കുള്ള സഫാരി, ടൈഗര്‍ റിസര്‍വിലെ വനയാത്രയും ട്രക്കിംഗും, പഠന ക്ലാസുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തി. പരിസ്ഥിതി പഠന ക്ലാസിന് തേക്കടി നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ സേതു പാര്‍വതി, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.ബി. മണിക്കുട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹിമാലയന്‍ മൗണ്ടനിയറിങ് പരിശീലകന് പ്രേംകുമാര്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന് ഭാരവാഹികളായ ഷിജുമോന് ലൂക്കോസ്, ഇ.എച്ച്. ഇസ്മയില്‍, മഞ്ജു ചെറിയാന്, ഡോ. പി.സി. അച്ചന്‍കുഞ്ഞ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.