ഇടുക്കി
9 ലിറ്റര്‍ ചാരായവുമായി തങ്കമണി പ്രകാശ് സ്വദേശി പിടിയില്‍

കട്ടപ്പന : തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ തങ്കമണി പ്രകാശ് വെളിയംകുന്നേല്‍ ജിനേഷ് കേശവൻ (41) 9 ലിറ്റർ ചാരായവുമായി അറസ്റ്റിലായി പ്രതിയെയും കേസ് റികാർഡുകളും തൊണ്ടി മുതലുകളും തങ്കമണി റേഞ്ച് ഓഫീസില്‍ ഹാജരാക്കി.പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ ജിൻസണ് സി എൻ, ബിജു പി എ, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ ബിജി കെ ജെ, ഷീന തോമസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്