വേദനാജനകമായ സംഭവം; സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകും’; മന്ത്രി വീണാ ജോർജ്

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. വേദനാജനകമായ സംഭവമാണെന്ന് സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എയർ ഇന്ത്യയായും ഗുജറാത്ത് സർക്കാരുമായും ബന്ധപ്പെട്ടവരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കുഞ്ഞുങ്ങളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും. മൃതദേഹം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അധിക സമയം എടുക്കില്ല. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെയ്തിട്ടുണ്ട് ഇന്ന് തന്നെ സഹോദരങ്ങൾ അഹമ്മദബാദിലേക്ക് തിരിക്കും. ഡിഎൻഎ ഫലം ലഭിക്കാൻ 72 മണിക്കൂർ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.