News
പൊക്കിൾക്കൊടി മുറിച്ച് മാറ്റാത്ത നവജാത ശിശു പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട്: നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തുംകടവിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.