ബ്രേക്കിട്ട് സ്വര്‍ണവില; ഇന്നും 81,000ത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,130 രൂപ നല്‍കണം. ഇന്നലെ വരെ കുത്തനെ വര്‍ധിക്കുന്ന സ്വര്‍ണവിപണിയായിരുന്നു ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി 80,000 കടന്നത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്.ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഇന്ന് നല്‍കേണ്ടത് 90,000 രൂപയോളമാണ്. ജിഎസ്ടി 3 ശതമാനം, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അഞ്ച് ശതമാനമെങ്കിലും പണികൂലിയും ചേര്‍ത്തുള്ള തുകയാണിത്. ആഭരണപ്രിയരെയും വിവാഹാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെയും ഈ വില വര്‍ധനവ് നിരാശരാക്കുന്നത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.



