dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പോക്സോ നിയമത്തെക്കുറിച്ച്‌ അവബോധം നല്‍കാൻ ലക്ഷ്യമിട്ട് ഇടുക്കി; ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം

ഇടുക്കി: പോക്സോ നിയമത്തെക്കുറിച്ച്‌ അവബോധം നല്‍കുക എന്ന ലക്ഷ്യത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായിപദ്ധതി ഉദ്ഘാടനം ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയർമാനുമായ ശശികുമാർ പി. എസ് നിർവഹിച്ചു. പോക്സോ നിയമത്തെക്കുറിച്ച്‌ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാൻ പലർക്കും കഴിയുന്നില്ല. അതിനൊരു പരിഹാരമാണ് ഈ നിയമ പുസ്തകം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സേഫ് ചൈല്‍ഡ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി വിദ്യാഭ്യാസ വകുപ്പും വനിതാ ശിശു വികസന വകുപ്പും കേരള സ്റ്റേറ്റ് ലീഗല്‍ സർവീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി 2012-ലാണ് പോക്സോ നിയമം പാസാക്കിയത്.പോക്സോ പ്രത്യേക കോടതി ജില്ലാ ജഡ്ജി ആഷ് കെ. ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോള്‍ ഡി.ഇ.ഒ ഷീബ മുഹമ്മദിന് പോക്സോ നിയമം പുസ്തകം കൈമാറി. യോഗത്തില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സിന്ധു തങ്കം, ജില്ലാ ഗവ. പ്ലീഡർ അഡ്വ.എസ്.എസ്. സനീഷ്, പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ. പി.വി. വാഹിദ, ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി സെക്രട്ടറി എൻ.എൻ സിജി, വില്ലേജ് ഇന്റർനാഷണല്‍ സ്‌കൂള്‍ മാനേജർ ആർ.കെ.ദാസ്, സ്‌കൂള്‍ പ്രിൻസിപ്പല്‍ സജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button