News
പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറയുക.
പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. നാളെയാണ് ശിക്ഷ വിധിക്കുക. 2011 ഡിസംബർ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിൽ ഉണ്ടായത്.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തുടർന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.