പ്രവേശനോത്സവത്തിനിടെ പ്രധാന അധ്യാപികയെ ഉപരോധിച്ച് രക്ഷിതാക്കള്‍;അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ പ്രതിഷേധം

ഇടുക്കി : പ്രവേശനോത്സവത്തിനിടെ സ്‌കൂളില്‍ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം.ഇടുക്കി അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കിയതിലാണ് പ്രതിഷേധം .മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് ഡിവിഷന്‍ നിര്‍ത്തലാക്കിയെന്നാരോപിച്ചാണ് രക്ഷിതാക്കള്‍ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്.ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികള്‍ കുറവായതിനാല്‍ ഡിവിഷന്‍ നിലനിര്‍ത്താനാകില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി. സാമ്പത്തികമായി ബുദ്ധിമുട്ടുകാരണമാണ് ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് എന്നാണ് വിശദീകരണം.30ാം തീയതി വെളളിയാഴ്ചയാണ് ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിച്ചത് എന്ന ആരോപണമുണ്ട്.ഒമ്ബത് വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ രണ്ട്കുട്ടികള്‍ ടി സി വാങ്ങി മാറിപോയതിനെ തുടര്‍ന്ന് ഇനി ആറ് കുട്ടികള്‍ മാത്രമാണ് ബാക്കിയുളളത്. ഡിവിഷന്‍ നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് വിവരം വൈകി ലഭിച്ചതിനാല്‍ അധ്യായനവര്‍ഷം തുടങ്ങിയ ഈ സാഹചര്യത്തില്‍ കുട്ടികളെ എവിടെ ചേര്‍ക്കും എന്ന ആശങ്കയിലാണ് രക്ഷകര്‍ത്താക്കള്‍. ആറ് കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.