dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സാപിഴവ് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറ്റൂർ വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തിൽ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു.എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.പരാതിയിൽ ഡിഎംഒ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയിൽ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്. പ്രസവത്തിൽ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സുരക്ഷ ഉറപ്പാക്കാതെയെന്നും പരാതിയുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button