News
പ്രിയ വാര്യരെ ജൂനിയർ ആർടിസ്റ്റാക്കി ‘പരം സുന്ദരി’ ടീം; വിമർശനവുമായി സോഷ്യൽ മീഡിയ

ജാൻവി കപൂറിനേക്കാൾ ഭേദം പ്രിയ വാര്യരെ നായികയാക്കുന്നതായിരുന്നു നല്ലത് എന്ന് വിമർശകർ, ഒരു ചുവപ്പ്-വെളുപ്പ് നിറമുള്ള സാരിയിൽ നടി ജനക്കൂട്ടത്തിൽ നിശബ്ദമായി നടന്ന് പോകുന്നതാണ് ഒരു രംഗത്തിൽ കാണുന്നത്ബോളിവുഡിലെ പുതിയ ചിത്രമായ ‘പരം സുന്ദരി’യിൽ മലയാളി നടി പ്രിയ വാര്യർ ഒരു ജൂനിയർ ആർട്ടിസ്റ്റിന് സമാനമായ റോളിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർ അതിശയത്തോടെയും നിരാശയോടെയുമാണ് പ്രതികരിക്കുന്നത്. ജാൻവി കപൂറും സിദ്ധാർത്ത് മൽഹോത്രയും പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ, ഒരു ചുവപ്പ്-വെളുപ്പ് നിറമുള്ള സാരിയിൽ പ്രിയ ജനക്കൂട്ടത്തിൽ നിശബ്ദമായി നടന്ന് പോകുന്നതാണ് ഒരു രംഗത്തിൽ കാണുന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വൻ ചർച്ചയാകുകയാണ്



