പ്രിൻ്റുവിൻ്റേത് നാക്കുപിഴ; ബിജെപിയെ വേട്ടയാടിയാൽ ചാണകം മുക്കിയ ചൂല് കൊണ്ട് അടിക്കും: ബി ഗോപാലകൃഷ്ണൻ

നാക്ക് പിഴവിന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കേസെടുക്കണമെന്നും ബി ഗോപാലകൃഷ്ണന്‍തൃശൂര്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി വക്താവിനെ സംരക്ഷിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പ്രിന്റു മഹാദേവിന് നാക്കുപിഴ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.നാക്ക് പിഴവിന്റെ പേരില്‍ കേസെടുക്കണമെങ്കില്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കേസെടുക്കണം. ബിജെപിയെ വേട്ടയാടിയാല്‍ ഏത് പൊലീസുകാരന്‍ ആയാലും ചാണകം മുക്കിയ ചൂലുകൊണ്ട് അടിക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളിയിൽ പ്രിന്റു മഹാദേവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്ന് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്



