ഫാസിസം ഇന്ത്യ വിടുക ജനതാദൾ എസ്

ഫാസിസം ഇന്ത്യ വിടുക ജനതാദൾ എസ് ചെറുതോണി : ബിജെപിയുടെ നേതൃത്വത്തിലുള്ള സംഘപരി വാർ ഭരണത്തിൽ രാജ്യത്തിന്റെ മതേതരത്വവും ഐക്യവും അഖണ്ഡത യുമെല്ലാം തകർക്കപ്പെടുകയാണെന്നും, ദളിത് പിന്നോക്ക സമുദായങ്ങളും, മതന്യൂനപക്ഷങ്ങളും മൃഗീയമായി ഇട്ടയാടപ്പെടുകയാണെന്നും ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് പ്രസിഡന്റ് കെ എൻ റോയി പറഞ്ഞു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ മോഡി ഭരണത്തിനെതിരെ മറ്റൊരു സ്വാതന്ത്ര്യ സമരം പ്രഖ്യാപിക്കും ആയിരുന്നു എന്നും പറഞ്ഞു. ഫാസിസം ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജനതാദൾ എസ് ഇടുക്കി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജനതാദൾ എസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആൽവിൻ തോമസ് അധ്യക്ഷത വഹിച്ചു. സണ്ണി ഇല്ലിക്കൽ, ഐൻസ് തോമസ്, ഷിജു തൂങ്ങോല, സനൽ മംഗലശ്ശേരി,പി പി അനിൽകുമാർ, എംപി ഷംസുദ്ദീൻ,എൻ കെ സത്യൻ,സാബു മാത്യു, അഖിൽ ആനന്ദ്,രഞ്ജു പൗലോസ്,രഘുനാഥൻ, ജി ബാബു,മനു തുടങ്ങിയവർ സംസാരിച്ചു.