News
ടൗണിലെ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചു കടന്ന പ്രതി എരുമേലിയിൽ നിന്നും പിടിയിൽ

അടിമാലി : അടിമാലി ടൗണിലെ ഹോട്ടലിൽ നിന്നു പണം മോഷ്ടിച്ചു കടന്ന ജീവനക്കാരൻ എരുമേലിയിൽ അറസ്‌റ്റിൽ. കണ്ണൂർ തളിപ്പറമ്പ് ചേപ്പറമ്പ് ചാത്തോത്ത് ജിനേഷ് (40) ആണ് അറസ്‌റ്റിലായത്. അടിമാലിയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഇയാൾ മേശയിൽ സൂക്ഷിച്ചിരുന്ന 33,500 രൂപ മോഷ്ടിച്ച് ഡിസംബർ 5നു സ്ഥലം വിട്ടിരുന്നു. ഇന്നലെ ഉച്ചയോടെ എരുമേലി കാളകെട്ടിയിലെ ഹോട്ടലിൽ നിന്ന് എസ്ഐമാരായ ജിബിൻ തോമസ്, അബ്ദുൽ കനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.