dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

കലയുടെ കൊട്ടിക്കലാശത്തിന്‌ ഇനി രണ്ടുനാള്‍

കത്തിയെരിയുന്ന വെയിലിലും ആവേശം ചോരാതെ മനസില്‍ കുളിര്‍മ പെയ്‌തിറങ്ങിയ എം.ജി കലോത്സവം കൊടിയിറങ്ങാന്‍ ഇനി രണ്ടുനാള്‍ കൂടി.

മത്സരങ്ങള്‍ പുരോഗമിക്കുംതോറും ആസ്വാദകരുടെ എണ്ണവും വര്‍ധിച്ചു. പ്രധാന വേദികളിലെല്ലാം നിറസദസായിരുന്നു. ഷെഡ്യൂള്‍ പ്രകാരമുള്ള മത്സരങ്ങള്‍ തുടങ്ങാന്‍ ഏറെ വൈകിയെങ്കിലും നൃത്തയിനങ്ങള്‍ ഉള്‍പ്പെടെയുള്ള ?ാമര്‍ ഇനങ്ങളുടെ വേദികളെല്ലാം നിറഞ്ഞുകവിയുന്ന കാഴ്‌ചയായിരുന്നു. കലോത്സവം അവസാനിക്കാന്‍ ഇനി രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ കലാതിലകം, കലാപ്രതിഭ, പ്രതിഭാതിലകം പട്ടങ്ങള്‍ക്കായുള്ള പോരാട്ടവും അവസാന ലാപ്പിലേക്ക്‌.കലാതിലക പോരാട്ടത്തില്‍ തേവര എസ്‌.എച്ചിലെ പി. നന്ദന കൃഷ്‌ണനാണ്‌ ഒന്നാമത്‌. 11 പോയിന്റുണ്ട്‌ ഇതുവരെ. പദ്യപാരായണം ഹിന്ദിക്ക്‌ ഒന്നാം സ്‌ഥാനവും ഇം?ീഷിനും തമിഴിനും രണ്ടാം സ്‌ഥാനവും നേടി. കഴിഞ്ഞ വര്‍ഷത്തെ കലാതിലകമായ നന്ദനയ്‌ക്ക് ഇനി അദര്‍ഫോംസ്‌ ഓഫ്‌ ക്ലാസിക്കല്‍ ഡാന്‍സ്‌ കൂടിയുണ്ട്‌. എട്ടുവീതം പോയിന്റുമായി സെന്റ്‌ തെരേസാസ്‌ കോളേജിലെ ആര്‍.പി. അഥര്‍വയും കീഴൂര്‍ ഡിബി കോളേജിലെ ഗോപിക ജി. നായരുമാണ്‌ രണ്ടാമത്‌. ആലുവ ഭാരത്മാതാ കോളേജ്‌ ഓഫ്‌ ലീഗല്‍ സ്‌റ്റഡീസിലെ സി.എസ്‌ ആനന്ദ്‌ 13 പോയിന്റുമായി കലാപ്രതിഭാ പട്ടികയില്‍ മുന്നിലാണ്‌. തൊട്ടുപിന്നില്‍ 11 പോയിന്റോടെ ആര്‍.എല്‍.വി കോളേജിലെ എസ്‌. വിഷ്‌ണുവാണ്‌.പ്രതിഭാതിലകത്തിന്‌ സെന്റ്‌ തെരേസാസിലെ സഞ്‌ജന ചന്ദ്രന്‌ വ്യക്‌തമായ മുന്‍തൂക്കമുണ്ട്‌. 16 പോയിന്റാണുള്ളത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി സഞ്‌ജനയാണ്‌ പ്രതിഭാതിലകം. ഫലം വരാനും മത്സരങ്ങള്‍ പൂര്‍ത്തിയാകാനും ബാക്കിയുള്ളത്‌ പോരാട്ടം കടുപ്പിക്കുമെന്നുറപ്പ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button