കല്ലാർ കുട്ടി ഡാം ഡിസംബർ 27 ന് തുറക്കും. അനുമതി നൽകി ഉത്തരവായി

നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 27 ന് രാവിലെ 5 മണിമുതല്‍ ഡാമിന്റെ സൂയസ് വാല്‍വ് തുറന്ന് എകദേശം 25 ക്യുമക്സ് വരെ ജലം ഘട്ടം ഘട്ടമായി തുറന്ന് വിടും. പെരിയാര്‍, മുതിരപ്പുഴയാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.: കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന്അനുമതി നൽകി ഉത്തരവാകുന്നു.:- 1. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡാം സേഫ്റ്റി, പാംബ്ലയുടെ 23-12-2024തിയതിയിലെ RDSD4/DB-8/O&M -KT/2024-25/213 നമ്പർ കത്ത്2. ഓറഞ്ച് ബുക്ക് 2024ഉത്തരവ് നമ്പർ DCIDK/4513/2021-DMIതീയതി : 24-12-2024നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിൻറെ ഭാഗമായുള്ള കല്ലാർകുട്ടി ഡാമിൽ ടണലിനു മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് (അരിപ്പ കാലപ്പഴക്കത്തെ തുടർന്ന് പൂർണ്ണമായി മാറ്റി സ്ഥാപിക്കുന്ന ജോലികൾ 2024 ഡിസംബർ 27 ാം തീയതി മുതൽ കെ. എസ് ഇ. ബിയുടെ ലോഡ് ഡെസ്പാച്ച് സെൻററിൽ നിന്നും ഷട്ട് ഡൗൺ ലഭിക്കുന്ന മുറക്ക് തുടങ്ങാൻ സാധ്യത ഉണ്ടെന്നും ടി ജോലിയുടെ ഭാഗമായി ഡാമിൽ നിന്നും പൂർണ്ണമായി ജലം തുറന്നു കളയേണ്ടള്ളതിനാൽ 2024 ഡിസംബർ 27 ാ ം തീയതി -ാം രാവിലെ 5 മണി മുതൽ കല്ലാർകുട്ടി ഡാമിൻ സൂയിസ് വാൽവ് തുറന്ന് ഏകദേശം 25 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടി വരുമെന്നും ആയതിനു വേണ്ട അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പരാമർശം പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.മേൽ പരാമർശം അപേക്ഷ പരിഗണിച്ച് കല്ലാർകുട്ടി ഡാമിൽ ടണലിനു മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് (അരിപ്പ്) കാലപ്പഴക്കത്തെ തുടർന്ന് പൂർണ്ണമായി മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിലേക്കായി 2024 ഡിസംബർ 27 ാ ം തീയതി രാവിലെ 5 മണി മുതൽ കല്ലാർകുട്ടി ഡാമിൻ സൂയിസ് വാൽവ് തുറന്ന് ഏകദേശം 25 ക്യുമെക്സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്കൊഴുക്കുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.ടി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് മുൻപായി പരാമർശം (2) പ്രകാരമുള്ള കാലവർഷ തുലാവർഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാർഗ്ഗരേഖയിൽ (ഓറഞ്ച് ബുക്ക്) പ്രതിപാദിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.ഇക്കാരണത്താൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ അടിയന്തിര സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.ഒപ്പ് ചെയർപേഴ്സൺ,ജില്ലാ ദുരന്തനിവാരണ അതോറിറ്റി & ജില്ലാ കളക്ടർ, ഇടുക്കിഉത്തരവിന് പ്രകാരംഅണൽ ജില്ലാ മജിസ്ട്രേറ്റ് ഇടുക്കി Shyju P Jacobസ്വീകർത്താവ് ക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി റിസർച്ച് & ഡാം സേഫ്റ്റിഡിവിഷൻ, പാംബ്ലപകർപ്പ് :1. ജില്ലാ കളക്ടർ, എറണാകുളം.2. ജില്ലാ പോലീസ് മേധാവി, ഇടുക്കി3. സബ് കളക്ടർ, ദേവികുളം4. റവന്യൂ ഡിവിഷണൽ ഓഫീസർ, ഇടുക്കി.5. ജില്ലാ ഫയർ ഓഫീസർ, ഫയർ & റെസ്ക്യു ഇടുക്കി6. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ഇടുക്കി7. ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണം, ഇടുക്കി,8. ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇടുക്കി (എല്ലാ പ്രമുഖ പത്ര-ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങൾ മുഖേന പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിന്)9. തഹസിൽദാർ, ഇടുക്കി/ ദേവികുളം/ ഉടുമ്പൻചോല.10. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് (ഡി.ഡി.പി മുഖേന)11. ബന്ധപ്പെട്ട വില്ലേജാഫിസർമാർക്ക് (തഹസിൽദാർമാർ മുഖേന)12. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, ഇടുക്കി. (ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്)13. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്ക്1/298726/2024