dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബിജെപിയിലേക്ക് ഇല്ല’; മോദി പ്രശംസയില്‍ വിശദീകരണവുമായി ശശി തരൂർ

താൻ ബിജെപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു.കോണ്ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്ബിജെപിയില് ചേരുന്നതിൻ്റെ സൂചനകളാണെന്ന വിധത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിൻ്റെ വിശദീകരണം പറഞ്ഞാത്. ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പിന്നാലെ എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തു തരൂർ പറഞ്ഞു. പ്രവർത്തനത്തിൻ്റെ വിജയം എല്ലാ പാർട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളുമായി ഇടപഴകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഉർജ്ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോൺഗ്രസിൻ്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുൻ പാർലമെൻ്റിൻ്റെ എക്‌സ്‌റ്റേണൽ അഫയേഴ്‌സ് കമ്മിറ്റി ചെയ്‌ത സമയത്തുതന്നെ പറഞ്ഞ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയിൽ ചേരാനൊരുങ്ങുന്നു എന്നതിൻ്റെ സൂചനയാണ് ലഭിച്ചത്. ഇത് ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ്, തരൂർ കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button