News
ബിജെപി സംസ്ഥാന നേതൃയോഗം; വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരെ ഒഴിവാക്കിയെന്ന് ആക്ഷേപം

തൃശൂർ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കി. മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവരെയാണ് ഒഴിവാക്കിയത്.
സംസ്ഥാന നേതൃയോഗത്തെ ഗ്രൂപ്പ് യോഗം ആക്കി മാറ്റിയെന്നാണ് മുരളീധരൻ വിഭാഗത്തിൻ്റെ ആക്ഷേപം. നേതാക്കൾക്ക് അമർഷമുണ്ടായിട്ടുണ്ടെന്നും മുരളീധരൻ വിഭാഗം പറയുന്നു.
പുതിയ സംസ്ഥാന അധ്യക്ഷനെ പി. കെ. കൃഷ്ണദാസ് വിഭാഗം ‘ഹൈജാക്ക്’ ചെയ്‌തെന്നാണ് മുരളീധരൻ വിഭാഗം ഉയർത്തുന്ന ഗുരുതര ആരോപണം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് പക്ഷത്തിന് മുന്തിയ പരിഗണന നൽകുന്നുവെന്നും ആരോപണം ഉയർന്നു.