News
ബില്ലുകളിലെ സമയപരിധി; ‘രാഷ്ട്രപതിയുടെ റഫറന്‍സ് കാപട്യം, മറുപടി നല്‍കരുത്’, തമിഴ്‌നാട് സുപ്രീംകോടതിയില്‍

ന്യൂ ഡൽഹി: ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിനെതിരെയുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. റഫറന്‍സിനെ എതിര്‍ത്ത് കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിട്ടുണ്ട്.രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടി നല്‍കരുതെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. രാഷ്ട്രപതിയുടെ റഫറന്‍സ് കാപട്യമാണ് എന്നാണ് തമിഴ്‌നാടിന്റെ മറുപടി. ഭരണഘടന അനുച്ഛേദം 143 അനുസരിച്ചുള്ള വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ല. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഷ്ട്രപതിയുടെ റഫറന്‍സെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.