dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബുക്കിംഗ് പൂജ്യം; കൊച്ചിയിൽ ‘കേരള സ്റ്റോറി 2’ ആദ്യ ഷോ റദ്ദാക്കി.

കൊച്ചി: ആളില്ലാത്തതിനാൽ കൊച്ചിയിൽ ‘കേരള സ്റ്റോറി2’വിന്‍റെ ആദ്യ പ്രദർശനത്തിന് ഷോ റദ്ദാക്കി. ഇന്ന് രാവിലെ 10.15 ന് ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ നടക്കേണ്ട ആദ്യ ഷോയാണ് റദ്ദാക്കിയത്. ‘കേരള സ്റ്റോറി’ ആദ്യ പ്രദർശനത്തിന് കൊച്ചിയിൽ ഒരു ബുക്കിങ് പോലും വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഷോ റദ്ദാക്കിയത്. രണ്ടാമത്തെ ഷോ നടക്കുന്ന ഷേണോയിസ് തീയേറ്ററിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഷോ ബുക്ക് ചെയ്തത്. വിവിധയിടങ്ങളിലായി ഒമ്പത് സ്ക്രീനുകളിലാണ് കേരള സ്റ്റോറി 2 പ്രദർശനം നടക്കുക. സിനിമ കാണാൻ ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ട സഹാചര്യമാണ്.കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോയും റദ്ദാക്കിയിരുന്നു. റീഗല്‍ സിനിമാസില്‍ പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് രണ്ട് പേര്‍ മാത്രമാണ്. പ്രേക്ഷകര്‍ എത്താതായതോടെ ചിത്രത്തിന്റെ ആദ്യ ഷോ റദ്ദാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button