ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ വിദ്യാഭ്യാസ സമ്മേളനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടന്നു

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ വിദ്യാഭ്യാസ സമ്മേളനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടന്നു. കാലടി സംസ്കൃതി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ . കെ. എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വൈജ്ഞാനിക മേഖലയുടെ ഉയർത്തെഴുന്നേല്പ് സാധ്യമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നതെന്ന് ഡോ. കെ.എസ് രാധാകൃഷണൻ പറഞ്ഞു. തുടർന്ന് 15 ലും അധികം വർഷം വിദ്യാനികേതനിൽ സേവനമനുഷ്ടിച്ച ജീവനക്കാരെ ഉപഹാരം നൽകി ആദരിച്ചു.പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി.ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എൻ രഘു അധ്യക്ഷനായി. ബി വി എൻ ജില്ലാ സെക്രട്ടറി അജിത് കെ.മുരളീധരൻ ,ജില്ലാ വൈസ്പ്രസിഡൻ്റ് എൻ അനിൽ ബാബു ,ബി വി എൻ സംസ്ഥാന സമിതിയംഗം സി പി ജി രാജഗോപാൽ, സംയോജകൻ പി. ആർ സജീവൻ ,വിഭാഗ് കാര്യവാഹ് എം.ടി ഷിബു , വിഭാഗ് ബൗദ്ധിക് പ്രമുഖ് എ സന്തോഷ് ബാബുതുടങ്ങിയവർ സംസാരിച്ചു.