dummy_ads1-01
dummy_ads1-01
previous arrow
next arrow
Newsകേരളം

*ഭീതിപരത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു*

: ഭീതി പരത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വീയപുരം ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ പായിപ്പാട്‌ ജലോത്സവ പവലിയനു തെക്കുവശത്തുള്ള കോശിയുടെ പുരയിടത്തില്‍ കണ്ടെത്തിയ കാട്ടു പന്നിയെയാണ്‌ ഇന്നലെ രാവിലെ പത്തുമണിയോടെ വെടിവച്ചു കൊന്നത്‌.

ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.എ ഷാനവാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ വനം വകുപ്പിന്റെ അംഗീകൃത കരാറുകാരനായ സുരേഷ്‌ കുമാരന്‍ നായരാണ്‌ ഗണ്ണുപയോഗിച്ചു വെടി വെച്ച്‌ കൊന്നത്‌. ഇന്നലെ പുലര്‍ച്ചെ പായിപ്പാട്‌ കല്ലേലി പത്ത്‌ കോളനി ഭാഗത്ത്‌ പന്നിയെ കണ്ടെങ്കിലും ഓടി മറഞ്ഞിരുന്നു. നെല്‍വയലുകളിലൂടെ രക്ഷപ്പെട്ടുവന്ന്‌ പുരയിടത്തില്‍ കയറുകയായിരുന്നു. മൂന്നു ഭാഗം മതിലുകളും ഒരു ഭാഗം കുറ്റിക്കാടുമായി കിടന്നതിനാല്‍ പുരയിടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സ്‌ഥലത്ത്‌ വന്‍ജനാവലി തടിച്ചു കൂടിയതോടെ പൊലീസും സ്‌ഥലത്തെത്തി. തുടര്‍ന്നാണ്‌ വനംവകുപ്പ്‌ അധികൃതരെ വിവരം അറിയിച്ചത്‌. വെടിവച്ച്‌ കൊന്ന പന്നിയെ ഗ്രാമപഞ്ചായത്തംഗം എന്‍.ലത്തീഫിന്റെ നേതൃത്വത്തില്‍ മറവു ചെയ്‌തു. എട്ടുമാസത്തോളം പ്രായം തോന്നിക്കുന്ന പന്നിക്ക്‌ ഉദ്ദേശം 50 കിലോഗ്രാം തൂക്കം വരും. ഒന്നിച്ചു എത്തിയതില്‍ നിന്നും കൂട്ടംതെറ്റി വന്നതാകാമെന്ന്‌ കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button