
പഴയ ആലുവ മൂന്നാര്‍ റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് കുട്ടമ്ബുഴ, മാങ്കുളം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ ജന മുന്നേറ്റം.
അഡ്വ. ഡീന്‍ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരും വിവിധ തല ജനപ്രതിനിധികളും പങ്കെടുത്ത മാര്‍ച്ചില്‍ സ്‌ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു.സമരത്തില്‍ മാങ്കുളത്തുനിന്നു മാത്രം അഞ്ഞൂറില്‍പ്പരം ആളുകള്‍ അണിനിരന്നു. രാവിലെ 10.30 ന് പൂയംകുട്ടിയില്‍ ഒരുമിച്ചശേഷമായിരുന്നു പഴയ രാജപാതയിലൂടെ നീങ്ങിയത്. ഇവിടെ വനംവകുപ്പ് സ്‌ഥാപിച്ച ബാരിക്കേഡിന് സമീപം വഴി തടയാന്‍ പോലീസും ഫോറസ്‌റ്റും ശ്രമിച്ചുവെങ്കിലും എം.പിയും എം.എല്‍.എയുമായുള്ള ചര്‍ച്ചയില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു.ഒന്നര കിലോമീറ്റര്‍ രാജപാതയിലൂടെ സഞ്ചരിച്ച യാത്ര ജനങ്ങളുടെ ബാഹുല്യം കാരണം ഒന്നാം ഘട്ടമെന്ന നിലയില്‍ പിണ്ടിമേടിന് സമീപം അവസാനിപ്പിച്ചു.മാങ്കുളത്തുനിന്ന് മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മെമ്ബര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്.പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആലുവ – കുട്ടമ്ബുഴ – മാങ്കുളം – മൂന്നാര്‍ (രാജപാത) റോഡിലൂടെയുള്ള യാത്ര വനം വകുപ്പിന്റെ കാടന്‍ നിയമങ്ങള്‍മൂലം തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് വന്‍ ജനകീയ പ്രതിഷേധമാണ് അലയടിച്ചത്.കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പ്രായത്തെ അവഗണിച്ച് യാത്രയുടെ ഭാഗമായി.പൂയംകുട്ടി സിറ്റിയില്‍ നടന്ന യോഗം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം ചെയ്‌തു.അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ പിന്തുണ അറിയിച്ചു.കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നേക്കോട്ടില്‍ പഴയ ആലുവ മൂന്നാര്‍ രാജപാതയിലൂടെ 79 കളില്‍ സഞ്ചരിച്ച യാത്രയുടെ വിവരണം നല്‍കി.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, യു.ഡി.എഫ്. എറണാകുളം ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട്, മാങ്കുളം പള്ളി വികാരി ഫാ. ജോര്‍ജ് കൊല്ലംപറമ്ബില്‍, ഫാ. അരുണ്‍ വലിയ താഴത്ത്, ഫാ.റോബിന്‍ പടിഞ്ഞാറെക്കുറ്റ്, ഫാ.സിബി ഇടപ്പുളവന്‍, ഫാ.എല്‍ദോസ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, കുട്ടമ്ബുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, വൈസ് പ്രസിഡന്റ് സല്‍മ പരീത്, എറണണാകുളം ജില്ലാ പഞ്ചായത്ത് മെമ്ബര്‍ കെ.കെ ദാനി, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി കെ.എ, ഇ.സി റോയ്, പഞ്ചായത്ത് മെമ്ബര്‍മാരായ എല്‍ദോസ് ബേബി, മേരി കുര്യാക്കോസ്, ഷീല രാജീവ്, ആലി സിബി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റി അംഗം ജിജി ഏളൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കല്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഡെയ്‌സി ജോയ്, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബിനോയ് പള്ളത്ത്, ഷാജി പയ്യാനിക്കല്‍, വിവിധ പള്ളികളിലെ വികാരിമാര്‍, മത സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, വ്യാപാരി സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.ജനകീയ മാര്‍ച്ച് ലക്ഷ്യപ്രാപ്‌തിയില്‍ എത്തിക്കുന്നതിന് വേണ്ടുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു.പാത തുറന്നുകിട്ടുന്നതുവരെ ഇപ്പോള്‍ പ്രവര്‍ത്തിച്ചതുപോലെ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.