dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബെം​ഗളൂരുവിൽ പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെം​ഗളൂരു ന​ഗരത്തിലെ ചാമരാജ്പേട്ടിൽ മൂന്ന് പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. ഇതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ചാമരാജ് പേട്ടയിലെ വിനായകനഗറിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ കർണൻ എന്നയാളുടേതാണ് പശുക്കൾ. കന്നുകാലികളുടെ ശബ്‌ദം കേട്ട് ഉണർന്ന് നോക്കിയ നാട്ടുകാരാണ് പരിക്കേറ്റ മൃഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. അതേസമയം കേസ് അന്വേഷിച്ച് നടപടിയെടുക്കാൻ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രതിഷേധവുമായി ബിജെപി രം​ഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button