dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് ബോംബെ ഹൈക്കോടതിയുടേതാണ് ശ്രദ്ധേയ ഉത്തരവ്. കോലാപ്പൂരിലെ മഹാദേവി എന്ന ആനയുമായി ബന്ധപ്പെട്ട കേസിൽ ആണ് ഉത്തരവ്.ആനയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിട്ടു. മതപരമായ ചടങ്ങുകൾക്ക് ആന നിർബന്ധം എന്ന ഉടമകളുടെ ആവശ്യംതള്ളി. കോലാപ്പൂരിലെ ജെയിൻ മഠത്തിന് കീഴിലാണ് ആന നിലവിൽ ഉള്ളത്. ആനയുടെ ആരോഗ്യം മോശമാണെന്നും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയേ തീരൂ എന്ന് കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ആനയെ ജാംനഗർ ട്രസ്റ്റിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.മതപരമായ ചടങ്ങുകളിൽ ആന പ്രധാനപ്പെട്ടതെന്ന മഠത്തിൻറെ ആവശ്യം തള്ളി. ആനയെ കൊണ്ടുപോകുന്നത് മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിയിലെ വാദം.സ്വസ്തി ശ്രീ ജെൻസൺ ഭട്ടാരിക്, പട്ടാചാര്യ മഹാസ്വാമി സൻസ്ത, മഠം (കർവീർ) കോലാപ്പൂർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, നീല കെ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. വന്യജീവി സംരക്ഷണ നിയമങ്ങൾ പ്രകാരം 1992 മുതൽ മഠം ആനയുടെ ഉടമസ്ഥതയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button