dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മദ്യപാനത്തിനിടെ തർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു

പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. പാലക്കാട് നെന്മാറ തിരുവഴിയിലാണ് യുവാവിന് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു ആക്രമണം. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്.മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്താണ് ഷാജിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാജിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button