News
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്

കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും നടനുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. എടയന്നൂരില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.



