ഇടുക്കി
മയക്കുമരുന്ന് വ്യാപനം തടയാന്‍ നിയമഭേദഗതി വേണം: കത്തോലിക്ക കോണ്‍ഗ്രസ്

കഞ്ചാവും മയക്കുമരുന്നും രാജ്യത്തെ യുവജനങ്ങളെ വന്‍ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ശിക്ഷണ നടപടികള്‍ കര്‍ക്കശമാക്കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതി.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത കമ്മിറ്റി മയക്കുമരുന്നിനെതിരെ ശക്തമായ സമര പോരാട്ടങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.മൂവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന രൂപത കമ്മിറ്റിയില്‍ പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഡോ. ഇമ്മാനുവേല്‍ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. ബിജു പറയന്നിലം, കെ.എം മത്തച്ചന്, തമ്ബി പിട്ടാപ്പിള്ളി, തോമസ് കുണിഞ്ഞി, വി. യു ചാക്കോ, ജോണ്‍ മുണ്ടന്‍കാവില്‍, റോജോ വടക്കേല്‍, അബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.