മയക്കുവെടിയില്ല, കെണിയില്ല… നാട്ടുകാര്‍ക്ക് ഭീഷണിയായ പുലിയെ ‘ബോംബെ’ പിടികൂടിയത് വാലില്‍ പിടിച്ച്,

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ജനവാസമേഖലയില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകര്‍ പിടികൂടി കാട്ടില്‍ തുറന്നുവിട്ടത്. തങ്ങള്‍ക്ക് ഭീഷണിയായ വന്യജീവികളെ തുരത്താനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് കാട്ടിയുള്ള നാട്ടുകാരുടെ പ്രതിഷേധവും വാര്‍ത്തയായിരുന്നു. ഇതുപോലെ നാട്ടുകാര്‍ക്ക് ഭീഷണിയായ ഒരു പുലിയെ ‘ധൈര്യശാലി’യായ ഒരു കര്ഷകന് പിടിച്ച വാര്‍ത്തയാണ് കര്‍ണാടകയില്‍ നിന്ന് പുറത്തുവരുന്നത്. കെണി വെച്ചും മയക്കുവെടി വെച്ചുമൊന്നുമല്ല പുലിയുടെ വാലില്‍ പിടിച്ചാണ് ഈ കര്ഷകന് പുലിയെ പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാണ്.
ബെംഗളൂരുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ തുമകുരു ജില്ലയിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ദിവസങ്ങളായി പ്രദേശത്ത് ഭീഷണിയായ പുലിയെ പിടികൂടാന്‍ വനവകുപ്പിന്റെ നേതൃത്വത്തില്‍ ദൗത്യം നടക്കുകയായിരുന്നു. ബോംബെ എന്ന് വിളിക്കുന്ന 43-കാരനായ യോഗാനന്ദ് ഉള്‍പ്പടെ ചില ഗ്രാമവാസികളും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് പുലി 15 അംഗ സംഘത്തിന് മുന്നിലെത്തിയത്. കെണി വെച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെട്ടെന്നാണ് പുല്ലുകള്‍ക്കിടയില്‍ നിന്ന് പുലി കുതിച്ചെത്തിയത്. ഇതോടെ കൂടിനിന്ന ആളുകളെല്ലാം നിലവിളിച്ച് ഓടുകയായിരുന്നു. വനപാലകര്‍ വലയെറിഞ്ഞ് പുലിയെ പിടികൂടാന്‍ സാധിച്ചെങ്കിലും സാധിച്ചില്ല.