News
മലപ്പുറം ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അന്വേഷണം ആരംഭിച്ചു പോലീസ്

മലപ്പുറം ചങ്ങരംകുളത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി റിപ്പോർട്ട്. മുഹമ്മദുണ്ണിയുടെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല. കോൺഗ്രസ് കുടുംബമാണ് മുഹമ്മദുണ്ണി എന്ന അബ്ദുവിൻ്റെത്. മകൻ റാഷിദ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. പുലർച്ചെ അഞ്ചുമണിക്ക് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് സ്ഫോടക വസ്തു എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അതേസമയം ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.