News
മലപ്പുറത്ത് അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കയ്യില്‍ ചൂടുവെളളം ഒഴിച്ചതായി പരാതി

മലപ്പുറം: മലപ്പുറത്ത് അധ്യാപിക ഭിന്നശേഷിക്കാരിയുടെ കൈ പൊളളിച്ചതായി പരാതി. വളാഞ്ചേരി വലിയകുന്ന് പുനര്‍ജനിയിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി. അധ്യാപിക ചൂടുവെളളം ഒഴിച്ച് കൈ പൊളളിച്ചെന്നാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.അതേസമയം, പുനര്ജനിയില്വെച്ച് അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷയില്‍ വെച്ചാണ് പൊളളലേറ്റതെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നുമാണ് അധ്യാപികയുടെ വാദം. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.