ഓസീസിനെതിരെ സഞ്ജുവിനെ പൊസിഷൻ മാറ്റാതെ കളിപ്പിക്കണം’; പിന്തുണയുമായി മുൻ പരിശീലകൻ

സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റാതെ തന്നെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റാതെ തന്നെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിംഗ് ബാറ്റിംഗ് സ്ഥാനം നഷ്ടമായത്. മധ്യനിരയിലേക്ക് മാറ്റപ്പെട്ട അദ്ദേഹം 2025 ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു
ഇതിനിടെയാണ് സഞ്ജുവിനെ കുറിച്ച് അഭിഷേകിന്റെ പരാമർശം. സഞ്ജുവിനെ നോക്കൂ, മധ്യനിരയില്‍ കളിപ്പിക്കാന്‍ അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് ലോകകപ്പ് വരെ സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ തന്നെ കളിപ്പിക്കണം. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ സഞജുവിന് തിളങ്ങാന്‍ കഴിയും.ബൗണ്‍സി വിക്കറ്റുകളില്‍ പുള്‍, കട്ട് ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു ഇഷ്ടപ്പെടുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ഗെയിമിന് അനുയോജ്യമാകും. സഞ്ജു ഒരു നീണ്ട കാലം ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്നു’. അദ്ദേഹം പറഞ്ഞു
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഓസീസ് ടി20 പരമ്പര. ഓപ്പണർ റോളിൽ തിളങ്ങിയ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത സഞ്ജുവിന് ഇതേ റോളാവും ഓസ്ട്രേലിയയിലും ഉണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.



