News
‘മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു’; ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണം ചര്‍ച്ചയാകുന്നു

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. നടന്‍ തെറ്റുകള്‍ തുടര്‍ന്ന് പോയാല്‍ അത് വലിയ പ്രശ്‌നങ്ങളിലേ കലാശിക്കൂ എന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം